Tuesday, January 14, 2025
Google search engine
HomeFarm Tourismമലപ്പുറത്ത് നിന്നും ചുരുങ്ങിയ ചെലവില്‍ കുടുംബത്തോടൊപ്പം കിടിലന്‍ ട്രിപ്പ്

മലപ്പുറത്ത് നിന്നും ചുരുങ്ങിയ ചെലവില്‍ കുടുംബത്തോടൊപ്പം കിടിലന്‍ ട്രിപ്പ്

.

കെ.എസ്.ആര്‍.ടി.സി മലപ്പുറം ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ മാമലക്കണ്ടം വഴി മൂന്നാറിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ നാല് മണിക്കാണ് ഉല്ലാസയാത്ര പുറപ്പെടുക. മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ് മൂന്നാര്‍. തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല സുഖവാസ കേന്ദ്രമായിരുന്നു മൂന്നാര്‍. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, എന്നിങ്ങനെ മൂന്നാര്‍ ഇന്ന് ഏറെ ജനകീയമായ വിനോദ സഞ്ചാര കേന്ദ്രമാണ്. പുല്‍മേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിന്റെ പ്രകൃതിഭംഗി ഒരുക്കുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി ഷോലക്കാടുകളിലും, പുല്‍മേടുകളിലും നീല നിറം പകരും. മൂന്നാര്‍ ടൗണില്‍ നിന്നും 600 മീറ്റര്‍ മാറിയാണ് കെ എസ് ആര്‍ ടി സി മൂന്നാര്‍ ഡിപ്പോ പ്രവര്‍ത്തിക്കുന്നത്.

യാത്രയില്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍

  • ഒന്നാം ദിവസം

1.തട്ടേക്കാട്
2.കുട്ടമ്പുഴ
3.മാമലക്കണ്ടം
4.കൊരങ്ങാടി
5.മാങ്കുളം
6.ആനക്കുളം
7.ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാര്‍ സ്റ്റേ.

  • രണ്ടാം ദിവസം

09.00AM TO 06.00PM

  1. ടീ മ്യൂസിയം. RS 125
  2. ഫോട്ടോ പോയിന്റ്. ഫ്രീ
  3. മാട്ടുപ്പെട്ടി ഡാം. ഫ്രീ
  4. എക്കോ പോയിന്റ്. RS 20
  5. ഗവണ്മെന്റ് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍. RS 50
  6. സിഗ്‌നല്‍ പോയിന്റ്. ഫ്രീ
  7. ലോക്ക് ഹാര്‍ട്ട് വ്യൂ പോയിന്റ്. ഫ്രീ
  8. ഗ്യാപ് റോഡ് വ്യൂ. ഫ്രീ
  9. മലൈകല്ലന്‍ കേവ്. ഫ്രീ
  10. പെരിയ കനാല്‍ വാട്ടര്‍ ഫാള്‍സ്. ഫ്രീ
  11. ആനയിറങ്ങല്‍ ഡാം വ്യൂ. ഫ്രീ

പോയി വരാനുള്ള ബസ് ചാര്‍ജ്, രാത്രിയിലെ താമസത്തിന്റെ ചാര്‍ജ്, രണ്ടു ദിവസത്തെയും സൈറ്റ് സീയിംങ് ചാര്‍ജും ഉള്‍പ്പെടെ ഒരാളില്‍ നിന്നും 1390 രൂപയാണ് (ഭക്ഷണവും, എന്‍ട്രി ഫീസും ഉള്‍പ്പെടില്ല) ഈടാക്കുന്നത്. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് താഴെ കാണുന്ന നമ്പറില്‍ വാട്‌സാപ്പില്‍ മെസ്സേജ് അയക്കുക.-9446389823, 9995726885

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!