കൂത്താട്ടുകുളം: യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി കെഎസ്ആർടിസി ആരംഭിച്ച വിനോദയാത്രകൾക്ക് കൂത്താട്ടുകുളം ഡിപ്പോയിലും വൻ സ്വീകാര്യത. നിലവിൽ ഓപ്പറേറ്റ് ചെയ്യുന്ന അഞ്ചുരുളി-വാഗമൺ ബജറ്റ് ടൂറിസം സംഘാടന മികവിനെതുടർന്ന് വിജയിച്ചതോടെ കൂത്താട്ടുകുളം ഡിപ്പോയ്ക്കു കീഴിൽ രണ്ട് വിനോദയാത്രകൾക്ക് കൂടി അംഗീകാരം ലഭിച്ചിരിക്കുകയാണ്.
മൺട്രോതുരുത്ത്-സാംബ്രാണികൊടി-കൊല്ലം ബീച്ച് യാത്രയ്ക്ക് തുരുത്തിലേക്കുള്ള ബോട്ട് യാത്രയുൾപ്പെടെ 900 രൂപയാണ് ടിക്കറ്റ് നിരക്ക്. മാമലകണ്ടം വഴി-മൂന്നാറിലേക്കുള്ള കാട്ടുപാതയിലൂടെയുള്ള യാത്രയ്ക്ക് 550 രൂപയും അഞ്ചുരുളി-വാഗമൺ യാത്രയ്ക്ക് 500 രൂപയുമാണ് ടിക്കറ്റ്.
ഞായറാഴ്ചകളിൽ രാവിലെ പോയി വൈകിട്ട് തിരിച്ചെത്തുന്ന തരത്തിലാണ് ക്രമീകരണം. മഴയുടെ ഭംഗി ആസ്വദിക്കാനും മഴ നനഞ്ഞ് കുളിക്കാനും മഴക്കളികൾക്കും യാത്രയിൽ അവസരമുണ്ട്.
എല്ലാ യാത്രകൾക്കും ഭക്ഷണച്ചെലവ് ടിക്കറ്റിന് പുറമേ മുടക്കണം. ഫോൺ: 9447223212.