കുമരകം: സംസ്ഥാന ജല ഗതാഗത വകുപ്പ് ടൂറിസ്റ്റുകൾക്ക് 80 രൂപ നിരക്കിൽ വേന്പനാട്ടുകായലിലെ പാതിരാമണൽ ദ്വീപ് സന്ദർശിക്കാൻ അവസരം ഒരുക്കുന്നു. വിവിധ ഇനം ദേശാടന പക്ഷികളാലും പച്ചപ്പിന്റെ ആകർഷണതകൊണ്ടും സന്പന്നമായ ദ്വീപിൽ നിരവധി ടൂറിസ്റ്റുകളാണ് ദിവസേന എത്തുന്നത്.
മുഹമ്മ സ്റ്റേഷനിൽനിന്നും 10.30നും 11.45 നും മണിയാപറന്പിലേക്ക് പുറപ്പെടുന്ന എസ് -49 ബോട്ടിൽ പതിരാമണലിൽ എത്താം. സ്വകാര്യ ബോട്ടിൽ 1000 രൂപാ ഈടാക്കുന്പോൾ 80 രൂപാ നിരക്കിൽ കായൽ സവാരിയും ദ്വീപ് സന്ദർശനവും സാധ്യമാകുന്ന സംരംഭത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ പറഞ്ഞു. ബുക്കിംഗിന് 9400050331 നന്പറിൽ ബന്ധപ്പെടുക.