കടല്‍കവര്‍ന്ന പ്രതാപകാലത്തിന്റെ അവശേഷിപ്പുകളുമായി സഞ്ചാരികളെ കാത്തിരിക്കുകയാണു ധനുഷ്‌കോടി. തമിഴ്‌നാട്ടിലെ പാന്പന്‍ ദ്വീപിന്റെ ഭാഗമാണു ഈ പ്രദേശം. പൗരാണികതയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും സംഗമസ്ഥലംകൂടിയാണ് ഈ പ്രദേശം. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്‍മനാടായ രാമേശ്വരം ഇതിനു സമീപത്തു തന്നെയാണ്.
പ്രേതനഗരമെന്നറിയപ്പെടുന്ന ധനുഷ്‌കോടിയിലേക്കിപ്പോള്‍ സഞ്ചാരികളുടെ ഒഴുക്കാണ്. ഇവിടുത്തെ സൂര്യോദയവും അസ്തമയവും ആരെയും ആകര്‍ഷിക്കുന്നതാണ്. ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും സംഗമിക്കുന്നതും ധനുഷ്‌കോടിയിലാണ്. പുരാണ കാവ്യമായ രാമായണവുമായി ബന്ധപ്പെട്ട് നിരവധി കഥകളും ധനുഷ്‌കോടിയോട് ചേര്‍ന്നുനില്‍ക്കുന്നു.
ഇന്ത്യയെയും ശ്രീലങ്കയെയും തമ്മില്‍ വേര്‍തിരിക്കുന്ന പാക് കടലിടുക്കും ഇവിടെയാണുള്ളത്. രാമേശ്വരമാണു സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഇവിടെനിന്ന് 23 കിലോമീറ്റര്‍ യാത്രചെയ്താല്‍ ധനുഷ്‌കോടിയിലെ വ്യൂപോയിന്റിലെത്താം.
സമീപത്തുള്ള വിമാനത്താവളം മധുര – 202 കിലോമീറ്റര്‍ ദൂരം.
തിരുവനന്തപുരം വിമാനത്താവളം – 398 കിലോമീറ്റര്‍.
റോഡ് മാര്‍ഗം തിരുവനന്തപുരത്തുനിന്നു നാഗര്‍കോവില്‍-തിരുനല്‍വേലി-രാമനാഥപുരം-രാമേശ്വരം വഴി 400 കിലോമീറ്റര്‍ ദൂരം.
കൊച്ചിയില്‍നിന്നു മൂന്നാര്‍-തേനി-മധുര-രാമനാഥപുരം-രാമേശ്വരം വഴി 488 കിലോമീറ്റര്‍.
കോഴിക്കോടുനിന്നു പാലക്കാട്-പൊള്ളാച്ചി-ദിണ്ഡിഗല്‍-മധുര-രാമനാഥപുരം-രാമേശ്വരം വഴി 552 കിലോമീറ്റര്‍.