ഏഴ് ലോകാത്ഭുതങ്ങളില്‍ ചൈനയുടെ സംഭാവനയാണ് വന്‍മതില്‍. 1800 വര്‍ഷങ്ങള്‍ കൊണ്ട് 21196.2 കിലോമീറ്റര്‍ നീളത്തില്‍ 20 നാട്ടുരാജ്യങ്ങളെ ചുറ്റി ഇതു പണിതെടുക്കാന്‍ ചൈനയിലെ 20 രാജവംശങ്ങളാണ് തങ്ങളുടെ സന്പത്ത് ചെലവഴിച്ചത്. മതിലിന്റെ നിര്‍മാണം ഏറ്റവും ഒടുവില്‍ നിര്‍വഹിച്ചത് മിംഗ് രാജവംശമാണ് (1368-1644). അപ്പോള്‍ തന്നെ നീളം 6,000 കിലോമീറ്ററിലധികം ആയിരുന്നു.
മിംഗ് രാജവംശം അവരുടെ മതില്‍ പണിയാന്‍ 200 വര്‍ഷം ചെലവഴിച്ചു. 1122 ബിസിയില്‍ തുടങ്ങി 1644 എഡിയില്‍ ആണ് നിര്‍മാണം അവസാനിപ്പിക്കുന്നത്. കര്‍ഷകരും കുറ്റവാളകളുമടക്കം ലക്ഷക്കണക്കിന് ആളുകളാണ് പല കാലങ്ങളായി മതില്‍ നിര്‍മാണത്തില്‍ പങ്കുചേര്‍ന്നത്. രണ്ടായിരം വര്‍ഷങ്ങളായിട്ടും കാര്യമായ കേടുപാടുകളില്ലാതെ നില്‍ക്കുന്നതിനു കാരണം അരിമാവിനൊപ്പം ചുണ്ണാന്പും ചേര്‍ത്തുണ്ടാക്കിയ പ്രത്യേക മിശ്രിതമാണെന്നാണ് പറയുന്നത്. ഇത് കല്ലുകളെ ഇരട്ടി ശക്തിയില്‍ നിലനിര്‍ത്തുന്നുവത്രെ.
ചൈനയിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും വലിയ ആകര്‍ഷണം ഈ വന്‍മതിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ലക്ഷക്കണക്കിന് സഞ്ചാരികള്‍ വന്‍മതില്‍ കാണുന്നതിനായി ചൈനയിലേക്കെത്തുന്നു.