ആരെയും ആകര്‍ഷിക്കുന്ന വശ്യതയാണ് കുടകിന്റേത്. നിത്യഹരിത വനങ്ങളും കോടമഞ്ഞ് മൂടിയ മലനിരകളും കാപ്പി, തേയിലത്തോട്ടങ്ങളും കുടകിനെ സുന്ദരമാക്കുന്നു. കര്‍ണാടക സംസ്ഥാനത്തിലെ പശ്ചിമഘട്ടത്തോട് ചേര്‍ന്നു കിടക്കുന്ന ജില്ലയാണ് കുടക്. സമുദ്രനിരപ്പില്‍ നിന്ന് 900 മീറ്റര്‍ മുതല്‍ 1715 മീറ്റര്‍ വരെ ഉയരത്തിലാണ് ഈ പ്രദേശമുള്ളത്. ഇന്ത്യയുടെ സ്‌കോട്ട്ലന്‍ഡ് എന്നാണ് കുടക് അറിയപ്പെടുന്നത് തന്നെ.
കൂര്‍ഗ് എന്ന് വിളിക്കുന്നതും ഈ പ്രദേശത്തെ തന്നെയാണ്. നിരവധി സുഖവാസ കേന്ദ്രങ്ങളാണ് കുടക് കേന്ദ്രീകരിച്ചുള്ളത്. പണ്ട് ബ്രിട്ടീഷുകാര്‍ നേരിട്ടു ഭരിച്ചിരുന്ന സ്ഥലമായിരുന്നു കുടക്. 1950-ല്‍ ഇത് സ്വതന്ത്ര സംസ്ഥാനമായി മാറി. 1956ല്‍ കുടക് കര്‍ണാടക സംസ്ഥാനത്തില്‍ ലയിച്ചു. ഇപ്പോള്‍ കര്‍ണാടകത്തിലെ ഏറ്റവും ചെറിയ ജില്ലയാണ് കുടക്.
എറണാകുളത്തുനിന്ന് ദേശീയപാത 66 ലൂടെ ഗുരുവായൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, തോല്‍പ്പെട്ടി വഴി കുടകിലേക്ക് 356 കിലോമീറ്റര്‍.
തിരുവനന്തപുരത്തുനിന്ന് ദേശീയപാത 66 ലൂടെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഗുരുവായൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, തോല്‍പ്പെട്ടി വഴി കുടകിലേക്ക് 563 കിലോമീറ്റര്‍.
അടുത്തുള്ള വിമാനത്താവളം മൈസൂര്‍. 127 കിലോമീറ്റര്‍ ദൂരം
അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ മൈസൂര്‍ ജംഗ്ഷന്‍. 95 കിലോമീറ്റര്‍ ദൂരം.