ചരിത്രവും ആധുനികതയും ഒന്നിക്കുന്ന നഗരമാണ് പാരീസ്. സെയിന്‍ നദീതീരത്താണ് പാരീസ് പട്ടണം സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏഴ് മഹാദ്ഭുതങ്ങളില്‍ ഒന്നായ ഈഫല്‍ ഗോപുരം ഇവിടെയാണുള്ളത്. ഇതിന് മുകളില്‍ കയറിയാല്‍ പാരീസ് നഗരത്തിന്റെ വിശാലമായ കാഴ്ചകള്‍ ആസ്വദിക്കാം. നഗരത്തിലെ മറ്റൊരാകര്‍ഷണമാണ് മാര്‍ബിളുകള്‍ കൊണ്ടു നിര്‍മിച്ച നോത്രദാം ദേവാലയം. ലോകത്തിലെ ഏറ്റവും വലിയ ആര്‍ട്ട് മ്യൂസിയമായ ലൂവ്രേ സ്ഥിതിചെയ്യുന്നതും ഈ നഗരത്തിലാണ്.
ഇവിടെയാണ് വിഖ്യാത ചിത്രകാരനായ ലിയനാഡോ ഡാവിഞ്ചി വരച്ച മൊണാലിസയുടെ ചിത്രം സൂക്ഷിച്ചിട്ടുള്ളത്. ഈ ചിത്രം കൂടാതെ മറ്റ് പല പുരാതനമായ ശേഷിപ്പുകളും മ്യൂസിയത്തില്‍ കാണാം. ചരിത്ര സ്മാരകമായ ആര്‍ക് ഡി ട്രേംഫ് സഞ്ചാരികളുടെ മറ്റൊരാകര്‍ഷണമാണ്.
കുട്ടികളുടെ പ്രിയ കഥാപാത്രങ്ങളായ മിക്കി മൗസും ഡൊണാള്‍ഡ് ഡക്കുമുള്ള ഡിസ്‌നി ലാന്‍ഡ് പാര്‍ക്ക് കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇഷ്ടസ്ഥലമാണ്. വര്‍ഷം തോറും മൂന്നു കോടി വിനോദ സഞ്ചാരികളാണ് പാരീസിന്റെ കാഴ്ചകള്‍ കാണാനായി ഒഴുകിയെത്തുന്നത്.