ശൈത്യകാലം അല്‍പ്പം കടുപ്പമായതിന്റെ വിഷമത്തിലാണ് ലോകത്തെമ്പാടുമുള്ള മനുഷ്യര്‍. ഇന്ത്യയിലെ സ്ഥിതിയും മറ്റൊന്നല്ല. കശ്മീരില്‍ താഴ് വരയില്‍ താപനില മൈനസ് ഡിഗ്രിയാണ്. ശ്രീനഗറില്‍ കഴിഞ്ഞ ദിവസം രാത്രി മൈനസ് 5.5 ഡിഗ്രി സെല്‍ഷ്യസായിരുന്ന താപനില. ലോകപ്രശസ്തമായ ദാല്‍ തടാകം തണുത്തുറഞ്ഞ് ഐസ് കട്ടയായി മാറിയിരിക്കുകയാണ്. തണുത്തുറഞ്ഞ ഐസ് കട്ടയായി മാറിയ ദാല്‍ തടാകത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.
ഡിസംബര്‍ 21 മുതല്‍ ആരംഭിച്ച് 40 ദിവസം നീളുന്ന അതിശൈത്യമുള്ള കാലാവസ്ഥയെ ചില്ല -ഇ- കലന്‍ എന്നാണ് പ്രാദേശികമായി വിളിക്കുന്നത്. എന്നാല്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവ് അനുഭവപ്പെടുന്നില്ല. ശൈത്യം ആഘോഷിക്കാന്‍ നിരവദി പേരാണ് കശ്മീരിലേക്ക് ഒഴുകിയെത്തുന്നത്. സുരക്ഷ പ്രശ്‌നങ്ങള്‍ മാറി താഴ്‌വര ശാന്തമായതോടെ റെക്കോഡ് വരുമാനമാണ് ടൂറിസം മേഖലയിലുണ്ടായിരിക്കുന്നത്. 1.6 കോടി പേരാണ് ഈ വര്‍ഷമിതുവരെ കശ്മീര്‍ സന്ദര്‍ശിച്ചിരിക്കുന്നത്. സമീപകാലത്തെ റെക്കോഡാണിത്. വിനോദസഞ്ചാരികെ വരവേല്‍ക്കാന്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് സര്‍ക്കാര്‍.
അതിശൈത്യത്തില്‍ മരവിച്ചിരിക്കുകയാണ് ഉത്തരേന്ത്യ. കാഴ്ച പരിധി കുറഞ്ഞത് ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥിതി ഗതി രൂക്ഷമാണ്. ശൈത്യ തരംഗം ഈ ആഴ്ച കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അഞ്ചു ദിവസം കൂടി ശൈത്യ തരംഗം തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.