ഊട്ടിയിലെ മനോഹരമായ ഹില്‍സ്റ്റേഷനാണ് ദൊഡബെട്ട. ചുറ്റുമുള്ള പ്രദേശം കൂടുതലായും വനമാണ്. നീലഗിരി ശൃംഗലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണിത്. ദൊഡബെട്ട എന്നത് കന്നഡ ഭാഷാ പദമാണ്. വലിയ പര്‍വ്വതം എന്നാണിതിനര്‍ത്ഥം. 8650 അടി ഉയരത്തില്‍ നീണ്ടുനില്ക്കുന്ന ഈ കൊടുമുടി ഊട്ടിയില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെയാണ്. ഊട്ടി- കോട്ടഗിരി റോഡ് വഴി ഇവിടെ എളുപ്പത്തില്‍ എത്തിച്ചേരാം. മലയുടെ മുകളില്‍ വനംവകുപ്പ് അധികൃതര്‍ രണ്ട് ടെലസ്‌കോപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. താഴ്‌വരയുടെ മനോഹാരിത ഒന്നാകെ ഒട്ടും ചോരാതെ ഇതിലൂടെ ഒപ്പിയെടുക്കാം. 1983 ജൂണ്‍ 18നാണ് ഇത് തുറന്നത്. ഒഴിവ് ദിവസങ്ങളിലും ആഘോഷ ദിവസങ്ങളിലും ഒട്ടേറെ സഞ്ചാരികളാണ് ഇങ്ങോട്ടേക്കെത്താറുണ്ട്.