ഗോവയില്‍ നിറയെ മനോഹരമായ ഗ്രാമങ്ങളുണ്ട്. അതിലൊന്നാണ് കേരി. ബാഗ ബീച്ചില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ സത്താരി താലൂക്കില്‍ വരുന്ന കേരി ഗ്രാമം ഗോവന്‍ കിരീടത്തിലെ രത്‌നമാണ്. കേറിയെക്കാള്‍ ലളിതമായ ജീവിതശൈലിയില്‍ ആളുകള്‍ വസിക്കുന്ന ഗോവന്‍ ഗ്രാമം വേറെയില്ല.
പാലത്തിന് മുകളിലൂടെയുള്ള കനാല്‍നടപ്പാത പ്രശസ്തമാണ്. ഈ ഗ്രാമം ഓഫ്ബീറ്റ് യാത്രികരുടെ ഇഷ്ടകേന്ദ്രം കൂടിയാണ്. മലകളാലും തെങ്ങുകളാലും ചുറ്റപ്പെട്ട ഈ ഗ്രാമത്തിന് പോര്‍ച്ചുഗീസ് കാലഘട്ടത്തിലേക്ക് നിങ്ങളെ കൊണ്ടുപോകാന്‍ കഴിയും. ഗ്രാമത്തിലെ കുന്നുകള്‍ക്കിടയിലെ സൂര്യോദയം പ്രശസ്തമാണ്. ഗോവയിലെ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണിത്.