Tuesday, January 14, 2025
Google search engine
HomeTravel HubIndiaഭാര്യയെ വാടകയ്ക്ക് കൊടുക്കുന്ന ഗ്രാമം

ഭാര്യയെ വാടകയ്ക്ക് കൊടുക്കുന്ന ഗ്രാമം

ശിവപുരി: ഭാര്യമാരെ വാടകയ്ക്ക് കിട്ടുന്ന ഒരു ഇന്ത്യന്‍ ഗ്രാമമുണ്ട്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് അത്തരം വളരെ ദാരുണമായ ഒരു സമ്പ്രദായം ഇപ്പോഴും നടക്കുന്നത്. ‘ധദീച്’ എന്നാണ് ഇവിടുത്തുകാര്‍ ഈ സമ്പ്രദായത്തെ വിളിക്കുന്നത്. വിവാഹം കഴിഞ്ഞതോ കഴിയാത്തതോ ആയ സ്ത്രീകളെ പണം കൊടുത്ത് വാങ്ങി, കുറച്ച് മാസത്തേക്കോ വര്‍ഷത്തേക്കോ വാടകയ്ക്കെടുക്കുന്നതാണ് ഈ സമ്പ്രദായം. ഇതിനെതിരെ നാട്ടിലുള്ളവര്‍ ആരും പരാതിപ്പെടാന്‍ തയ്യാറാകാത്തതിനാല്‍ ഈ ദുരാചാരം ഇപ്പോഴും പിന്തുടരപ്പെടുന്നു.

സമ്പന്നരായ പുരുഷന്മാര്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കാതെ വരുമ്പോഴും, ഒരു പങ്കാളിയെ കണ്ടെത്താന്‍ കഴിയാതെ വരുമ്പോഴും ഇവര്‍ ഈ ചന്തയിലെത്തി സ്ത്രീകളെ വിലയ്ക്ക് വാങ്ങും. കുറഞ്ഞ വിലയ്ക്ക് ഒരു സ്ത്രീയെ പ്രതിമാസം, അല്ലെങ്കില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ ഭാര്യയായി വാടകയ്ക്ക് എടുക്കുകയാണ് പതിവ്. ഇങ്ങനെ വാടകയ്ക്ക് വാങ്ങുകയാണെങ്കിലും ഇതിനെ വിവാഹമായിട്ടാണ് ഇവര്‍ കാണുന്നത്. വരണമാല്യമോ താലിയോ ഒന്നുമുണ്ടാകില്ല, 10 രൂപയുടെ സ്റ്റാമ്പ് പേപ്പര്‍ മാത്രമേ ഉണ്ടാവുകയുള്ളു. പെണ്‍കുട്ടിയും പുരുഷനും പരസ്പരം ഒപ്പിട്ടാല്‍ ‘വാടക കല്യാണം’ കഴിഞ്ഞു.

ദൂരെ നിന്ന് പോലും ആളുകള്‍ ഇവിടെയെത്തി സ്ത്രീകളെ വാടകയ്ക്കെടുക്കുന്നു. കരാര്‍ അവസാനിച്ചാല്‍ അത് പുതുക്കണമോ കരാര്‍ അവസാനിപ്പിക്കണമോ എന്ന് തീരുമാനിക്കാനുള്ള അവകാശം പുരുഷനാണ്. ഒരു മണിക്കൂര്‍, മുതല്‍ പരമാവധി ഒരു വര്‍ഷം വരെയായിരിക്കും കരാര്‍. കരാര്‍ അവസാനിച്ചാല്‍, സ്ത്രീകളുടെ ഈ താല്‍ക്കാലിക ഭര്‍ത്താക്കന്മാര്‍ക്ക് മറ്റ് പുരുഷന്മാരുമായി വ്യത്യസ്തമായ കരാര്‍ ഉണ്ടാക്കാനും അവരെ പുതിയ ഉടമയ്ക്ക് കൈമാറാനും കഴിയും.

‘നിങ്ങള്‍ക്ക് ഇത് കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. എന്നാല്‍ ഇവിടെ ഇങ്ങനെയാണ്. കരാര്‍ തീരുന്നതിനു മുന്നേ ഭര്‍ത്താക്കന്മാര്‍ മറ്റ് പുരുഷന്മാര്‍ക്ക് തങ്ങളുടെ ഭാര്യമാരെ വില്‍ക്കും. അവര്‍ക്ക് പണം ഇല്ലാതെ വന്നാല്‍ അവര്‍ തങ്ങളുടെ ഭാര്യാമാരെ മാര്‍ക്കറ്റില്‍ എത്തിക്കും’, ശിവപുരിയിലെ ഒരു യുവതി പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!