കോട്ടയം: നിയമലംഘകരെ പിടികൂടാനുള്ള മോട്ടോർ വാഹനവകുപ്പിന്റെ സേഫ് കേരള പ്രോജക്ടിന്റെ ഭാഗമായി സ്ഥാപിച്ച കാമറകൾ ചിത്രങ്ങൾ പകർത്തിത്തുടങ്ങി. പിഴ അടക്കമുള്ള നിയമനടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ചിത്രങ്ങൾ പകർത്തി കണ്ട്രോൾ റൂമിൽ പരിശോധിക്കുകയാണ്. വാഹൻ സൈറ്റുമായി ചേർന്ന് പെറ്റി ഉൾപ്പെടെ നൽകുന്ന നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടില്ല. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ ദിവസങ്ങൾക്കുള്ളിൽ പിഴ ഈടാക്കിത്തുടങ്ങുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.
. ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചാൽ – 500 രൂപ
. ഹെൽമറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്രചെയ്താൽ – 500
. മൂന്ന് പേർ ബൈക്കിൽ യാത്ര ചെയ്താൽ – 1,000
. വാഹന യാത്രയ്ക്കിടെ മൊബൈൽ ഫോണ് ഉപയോഗിച്ചാൽ – 2,000
. സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിച്ചാൽ – 500
. നിയമവിധേയമല്ലാതെ ക്രാഷ് ഗാർഡ്, എക്സ്ട്രാ ഫിറ്റിംഗ്സ് എന്നിവ കണ്ടെത്തിയാൽ – 5,000
. അപകടകരമായ വിധം വാഹനത്തിനു പുറത്തേക്ക് ലോഡ് തള്ളിനിൽക്കുന്നവിധം കയറ്റിയാൽ – 20,000