Sunday, November 3, 2024
Google search engine
HomeTravel HubKeralaകോഴിക്കോടിന്റെ സ്വന്തം കരിയാത്തുംപാറ

കോഴിക്കോടിന്റെ സ്വന്തം കരിയാത്തുംപാറ

ഭക്ഷണത്തിന് മാത്രമല്ല കോഴിക്കോട് പ്രശസ്തം, ഇവിടെ കാണാനും ഒരുപാട് സ്ഥലങ്ങളുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്ക് ഇടയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കേന്ദ്രങ്ങള്‍ കോഴിക്കോട് ജില്ലയിലെ വിവിധ ഇടങ്ങളിലായി ഉണ്ടെന്ന് പുറം ലോകം അറിഞ്ഞു തുടങ്ങിയത് സോഷ്യല്‍ മീഡിയയിലൂടെയാണ്. അത്തരത്തില്‍ കോഴിക്കോട് ജില്ലയിലെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന കേന്ദ്രങ്ങളില്‍ ഒന്നാണ് കരിയാത്തുംപാറ. കക്കയം ഡാമിന്റെ താഴ്വരയ്ക്ക് കീഴിലായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ കൂരാച്ചുണ്ട് പഞ്ചായത്തിലായാണ് കരിയാത്തുംപാറയുടെ സ്ഥാനം. കക്കയം ഡാമിലേക്ക് പോവുന്ന വഴിയിലായതിനാല്‍ രണ്ട് പ്രദേശങ്ങളിലേക്കുമായി നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.

പച്ചപ്പും, തെളിനീരുറവയായ അരുവിയും അതിന് അഭിമുഖമായി കക്കയം ഡാമിന്റെ സ്പില്‍വേ കാഴ്ചകളുമായി മനോഹരമാണ് ഇവിടം. ശാന്തമായ അന്തരീക്ഷം കൂടിയാവുമ്പോള്‍ ഇതൊരു പെര്‍ഫെക്റ്റ് അവധിക്കാല വിനോദ സഞ്ചാര കേന്ദ്രമായി മാറുന്നു. കൂടാതെ കോഴിക്കോട് ബീച്ച്, തുഷാരഗിരി വെള്ളച്ചാട്ടം, പെരുവണ്ണാമുഴി, മലബാര്‍ വന്യജീവി സങ്കേതം എന്നിവയൊക്കെ 50 കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെയായതിനാല്‍ ഇവിടേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് സാധ്യതകള്‍ ഏറെയാണ്. കോഴിക്കോട് ടൗണില്‍ നിന്ന് വരുന്നവര്‍ക്ക് കക്കോടി, ചേളന്നൂര്‍ വഴി നന്മണ്ടയിലെത്തി അവിടെ നിന്ന് ബാലുശ്ശേരി എസ്റ്റേറ്റ് മുക്ക് വഴി കരിയാത്തുംപാറയിലേക്ക് പോവാം. കണ്ണൂര്‍ ഭാഗത്ത് നിന്ന് വരികയാണെങ്കില്‍ വടകരയില്‍ നിന്നും പേരാമ്പ്ര വഴി കായണ്ണ എത്തി അവിടെ നിന്നും കരിയാത്തുംപാറയിലേക്ക് എത്താം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!