Tuesday, January 14, 2025
Google search engine
HomeTravel HubWorldലോകത്തിലെ ഏറ്റവും ഭ്രാന്തവും നിഗൂഢവുമായ സ്ഥലങ്ങള്‍

ലോകത്തിലെ ഏറ്റവും ഭ്രാന്തവും നിഗൂഢവുമായ സ്ഥലങ്ങള്‍

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ലോകത്തിലെ ഏറ്റവും ഭ്രാന്തവും നിഗൂഢവുമായ ചില സ്ഥലങ്ങളെക്കുറിച്ച് പറയാം.

ഡെവിള്‍സ് ടവര്‍

യുഎസിലെ വ്യോമിംഗിലെ ബ്ലാക്ക് ഹില്‍സ് മേഖലയെ ചുറ്റിപ്പറ്റിയുള്ള ഭൂമിശാസ്ത്രപരമായ സവിശേഷതയാണിത്. ഡെവിള്‍സ് ടവര്‍ ഒരു വലിയ പര്‍വതമാണെന്ന് തോന്നുമെങ്കിലും, യഥാര്‍ത്ഥത്തില്‍ ഇത് ഉരുകിയ പാറയില്‍ രൂപീകൃതമായതാണ്. കാലക്രമേണ ഇതില്‍ ആകര്‍ഷകമായ ജ്യാമിതീയ നിരകള്‍ രൂപപ്പെട്ടു.
നിരവധി തദ്ദേശീയ അമേരിക്കന്‍ ഗോത്രങ്ങള്‍ ഈ സ്ഥലം പവിത്രമാണെന്ന് വിശ്വസിക്കപ്പെടുന്നു, ഇപ്പോഴും അവരുടെ ചടങ്ങുകള്‍ക്കുള്ള ഒരുയിടമാണ്. ദുരൂഹമായ പല സംഭവങ്ങളും ഈ പ്രദേശത്തെ ചുറ്റിപ്പറ്റി പറയപ്പെടുന്നുണ്ട്. എങ്കിലും ഒട്ടേറെ ട്രെക്കേഴ്സും റോക്ക് ക്ലൈംബേഴ്സും എത്തുന്ന ഒരു സ്ഥലമാണിത്.

ക്രൂക്കഡ് ഫോറസ്റ്റ്

നൂറുകണക്കിന് വിചിത്രമായ പൈന്‍ മരങ്ങളാല്‍ ഈ പോളിഷ് വനം അത്ഭുതപ്പെടുത്തും. രേഖകള്‍ പ്രകാരം 1930-കളില്‍ നട്ടുപിടിപ്പിച്ച നൂറുകണക്കിന് പൈന്‍ മരങ്ങള്‍ ഇവിടെയുണ്ട്. അതിശയകരമെന്നു പറയട്ടെ, ഈ മരങ്ങള്‍ ചുവട്ടില്‍ നിന്ന് ഒരടി വളര്‍ന്നതിന് ശേഷം ഏതാണ്ട് 90-ഡിഗ്രി വളഞ്ഞിട്ട് വീണ്ടും മുകളിലേക്ക് വളര്‍ന്നിരിക്കുന്നു.
അത് ഒരു ചൂണ്ടക്കൊളുത്തുകള്‍ പോലെ കാണപ്പെടുന്നു. മരങ്ങള്‍ ഈ രീതിയില്‍ വളയാന്‍ ഉപയോഗിച്ചിരിക്കാവുന്ന ഒരു പ്രത്യേക സാങ്കേതികതയോ മനുഷ്യ ശ്രമമോ ആണെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും, ശൈത്യകാലത്തെ കൊടുങ്കാറ്റ് മൂലമാണ് ഈ മരങ്ങള്‍ക്ക് ഈ പ്രത്യേക രൂപം നല്‍കിയതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

ഈസ്റ്റര്‍ ദ്വീപ്

ഈ ഒറ്റപ്പെട്ട ദ്വീപ് പുരാതനകാലത്ത് റാപ നൂയി നാഗരികതയുടെ കേന്ദ്രമായിരുന്നു. 900 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ ജനത, മോയ് എന്നറിയപ്പെടുന്ന 1000 ഭീമാകാരമായ ശിലാ പ്രതിമകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ശരാശരി 13 അടി ഉയരത്തിലുള്ള ഈ ദുരൂഹമായ പ്രതിമകള്‍ക്ക് ഓരോന്നിനും 14 ടണ്‍ ഭാരമുണ്ട്.
ഈ ഉയര്‍ന്ന രൂപങ്ങള്‍ യൂറോപ്യന്‍ പര്യവേക്ഷകരെ ആകര്‍ഷിച്ചു, അവര്‍ 1722-ല്‍ ആദ്യമായി ഈ ദ്വീപ് സന്ദര്‍ശിച്ചു. ഈ പുരാതന ചിലിയന്‍ ജനത എന്തിനാണ് ഇത്തരം പ്രതിമകള്‍ കൊത്തിയെടുത്ത് സ്ഥാപിച്ചതെന്ന് കണ്ടെത്താനായിട്ടില്ല.

ഫെയറി സര്‍ക്കിളുകള്‍

നമീബിയയിലെ നമീബ് മരുഭൂമിയെ ചുറ്റിപ്പറ്റി ലക്ഷക്കണക്കിന് നിഗൂഢമായ വൃത്താകൃതിയിലുള്ള പാച്ചുകള്‍ കാണാന്‍ സാധിക്കും. മണ്ണിന്റെ ഈ ഓവല്‍ ആകൃതിയിലുള്ള ചെറിയ കുഴികള്‍, പുല്ലിന്റെ വളയങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. അവ ‘ഫെയറി സര്‍ക്കിളുകള്‍’ എന്നറിയപ്പെടുന്നു. ഇവയെക്കെല്ലാം ഒരു കൃത്യമായ ഒരു രൂപവും പാറ്റേണുമുണ്ട്.
ഇവ ചില ജീവികള്‍ സൃഷ്ടിച്ചതാണെന്ന് തോന്നും. ഇവയ്ക്ക് ഏകദേശം 12 അടി മുതല്‍ 114 അടി വരെ വലിപ്പമുണ്ട്. മണല്‍ ചിതലുകളാണ് ഇവ സൃഷ്ടിക്കുതെന്നും അതല്ല ജലദൗര്‍ലഭ്യമായ പ്രദേശത്ത് വെള്ളത്തിനായി സസ്യങ്ങള്‍ പാറ്റേണുകള്‍ സൃഷ്ടിച്ചതാണെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

ഗിസ പിരമിഡ്

ഈ ഭീമാകാരമായ ഘടന ആയിരക്കണക്കിന് വര്‍ഷങ്ങളായി മനുഷ്യരാശിയെ ആകര്‍ഷിക്കുന്നയിടമാണ് ഈജിപ്തിലെ ഗിസ പിരമിഡ്. പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഇപ്പോഴും കേടുപാടുകള്‍ കൂടാതെ തുടരുന്നതും എല്ലാ വര്‍ഷവും ലക്ഷ കണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരിടവുമാണിത്.
ആധുനിക ഉപകരണങ്ങളില്ലാതെ 455 അടി ഉയരമുള്ള ഈ പിരമിഡ് എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നതിന് ഗവേഷകരും വിദഗ്ദ്ധരും ഇപ്പോഴും ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്.

ഡോള്‍സ് ഐലന്‍ഡ്

മെക്സിക്കോയിലെ സോച്ചിമില്‍കോ കനാലുകളില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണിത്. ഐതിഹ്യമനുസരിച്ച്, 50 വര്‍ഷത്തിലേറെ മുമ്പ് അവിടെ മുങ്ങിമരിച്ച ഒരു പെണ്‍കുട്ടിയെ രക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ദ്വീപിന്റെ സംരക്ഷകനെ കുറ്റബോധം വേട്ടയാടി. ഇതിന്റെ ഫലമായി ദ്വീപിന് ചുറ്റും അദ്ദേഹം പാവകളെ തൂക്കിലേറ്റി.
ശിരഛേദം ചെയ്യപ്പെട്ട തലകളും, അറ്റുപോയ കൈകാലുകളും, ശൂന്യമായ തുരുന്ന കണ്ണുകളുമുള്ള പാവകള്‍ അവിടെ തൂങ്ങിക്കിടക്കുന്ന കാഴ്ച അസ്വസ്ഥമാണ്. കൂടാതെ ഈ ദ്വീപില്‍ പ്രേതബാധയുണ്ടെന്ന് ആളുകള്‍ വിശ്വസിക്കുന്നു.

ബര്‍മുഡ ട്രയാംഗിള്‍

ഇവിടെ കഴിഞ്ഞ 500 വര്‍ഷത്തിനിടയില്‍ ഒട്ടേറെ കപ്പലുകളും വിമാനങ്ങളും ദുരൂഹമായി കാണാതായതായി എന്ന് റിപ്പോര്‍ട്ട്. അതാണ് ഈ പ്രദേശത്തെ ബെര്‍മുഡ (ഡെവിള്‍സ്) ട്രയാംഗിള്‍ എന്ന് വിളിക്കപ്പെടാനുള്ള കാരണം. ഈ പ്രദേശം ബ്രിട്ടീഷ് ഓവര്‍സീസ് ടെറിട്ടറി ഓഫ് ബെര്‍മുഡയുടെ അതിര്‍ത്തിയാണ്.
കൂടാതെ അമേരിക്കന്‍ പ്രദേശങ്ങളായ പ്യൂര്‍ട്ടോ റിക്കോ, ഫ്ളോറിഡ എന്നീ മൂന്ന് പ്രദേശങ്ങളും ഓരോ കോണുകളായി നിര്‍ത്തിയുള്ള സാങ്കല്‍പ്പിക ത്രികോണ പ്രദേശമാണ് ബര്‍മുഡ ട്രയാംഗിള്‍. കടല്‍ ഭൂതം മുതല്‍ തിരിച്ചറിയപ്പെടാത്ത അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം വരെയുള്ള നിരവധി സിദ്ധാന്തങ്ങള്‍ ഈ പ്രദേശത്തെക്കുറിച്ച് കൊണ്ടുവന്നിട്ടുണ്ടെങ്കിലും ആര്‍ക്കും കൃത്യമായ ഒരു നിര്‍വചനം ഇവിടുത്തെ രഹസ്യങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചിട്ടില്ല.

ഏരിയ 51

നിഗൂഢമായ രഹസ്യങ്ങള്‍ നിറഞ്ഞ യുഎസിലെ നെവാഡ സ്റ്റേറ്റിലുള്ള ഏരിയ 51, എന്ന പ്രദേശത്തെക്കുറിച്ച് യുഎഫ്ഒ (അന്യഗ്രഹ വാഹനം/പറക്കും തളിക) നാടോടിക്കഥകളാണ് കൂടുതലും കേള്‍ക്കുന്നത്. ഭൂമിയില്‍ തകര്‍ന്നുവീണ ഒരു അന്യഗ്രഹ വാഹനം സൂക്ഷിച്ചിരിക്കുന്ന ഒരു സ്ഥലമാണിതെന്ന് പലരും വിശ്വസിക്കപ്പെടുന്നു.
ഈ പ്രദേശം അന്യഗ്രഹ സാങ്കേതിക വിദ്യയെക്കുറിച്ച് ഗവേഷണം നടത്തുന്ന ഇടമാണെന്നും യുഎസ്എയുടെ രഹസ്യമായ ഒരു ഭൂഗര്‍ഭ സൈനിക കേന്ദ്രമാണെന്നും വിശ്വസിക്കപ്പെടുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!