എറണാകുളം മറൈൻ ഡ്രൈവ് ഡിഎച്ച് റോഡിലുള്ള എയർ ഇന്ത്യയുടെ സിറ്റി ടിക്കറ്റിംഗ് ഓഫീസ് നാളെ മുതല്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരിക്കും പ്രവർത്തിക്കുകയെന്ന് സ്റ്റേഷൻ മാനേജർ പി.എ. ഉമാദേവി അറിയിച്ചു. റിസർവേഷനുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 0484 2610041 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം.
രാവിലെ അഞ്ച് മുതൽ രാത്രി പത്ത് വരെ പുതിയ ഓഫീസ് പ്രവർത്തിക്കും. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്, നെടുമ്പാശേരി, കൊച്ചി-683111 എന്നതായിരിക്കും പുതിയ മേൽവിലാസം.