Tuesday, January 14, 2025
Google search engine
HomeTravel Newsചീനാബ് പാലം പൂര്‍ത്തിയാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ചീനാബ് പാലം പൂര്‍ത്തിയാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ആര്‍ച്ച് പാലം പൂര്‍ത്തിയാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജമ്മുകശ്മീരിലെ ചീനാബ് നദിക്ക് കുറുകെ പണിതിരിക്കുന്ന ഉരുക്കു പാലത്തിലെ അവസാന ഭാഗം നാളെ സംയോജിപ്പിക്കും. ലോകത്തില്‍ ആദ്യമായാണ് ഒറ്റ വില്ല് ആകൃതിയില്‍ ഇത്രയും നീളത്തില്‍ ഒരു റെയില്‍പാലം നിര്‍മ്മിക്കപ്പെടുന്നത്. ചീനാബ് നദിയുടെ ഇരുവശത്തു നിന്നും ഘട്ടംഘട്ടമായി സംയോജിപ്പിച്ച പാലത്തിന്റെ നടുക്കുള്ള യോജിപ്പാണ് നാളെ പൂര്‍ത്തിയാകുന്നത്. റിയാസി ജില്ലയിലെ കൗരി ഗ്രാമത്തിലെ സലാല്‍ അണക്കെട്ടിന് മുകളിലായി ചീനാബ് നദി താഴോട്ട് ഒഴുകുന്നതിന് മുകളിലൂടെയാണ് റെയില്‍ പാത കടന്നുപോകുന്നത്. ആര്‍ച്ച് പൂര്‍ത്തിയാകുന്നതോടെ പാലത്തിന്റെ 98 ശതമാനം പണിയും പൂര്‍ത്തിയാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ഉരുക്കുകൊണ്ടുള്ള ലോകാത്ഭുതമായ പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമാണ് തറനിരപ്പില്‍ നിന്നും ആര്‍ച്ചിന്റെ മധ്യഭാഗത്തേയ്ക്കുള്ളത്. മുംബൈയിലെ അഫ്കോണ്‍ എന്ന സ്ഥാപനമാണ് നിര്‍മ്മാണം ഏറ്റെടുത്തത്. ഇതിനൊപ്പം ജമ്മുകശ്മീരിലെ 16 റെയില്‍പാലങ്ങളും കമ്പനി പണിതുകൊണ്ടിരിക്കുകയാണ്. വടക്കന്‍ റെയില്‍വേയ്ക്ക് ഒപ്പം കൊങ്കണിലെ ഏറ്റവും ഉയരമുള്ള തൂണുകളില്‍ റെയില്‍പാത പണിത് അതിശയിപ്പിച്ച കൊങ്കണ്‍ റെയില്‍വേ സംഘവും ജമ്മുകശ്മീരില്‍ സഹായത്തിനുണ്ട്.

ചീനാബ് റെയില്‍പാല നിര്‍മ്മാണത്തില്‍ ഇതുവരെ 30,350 മെട്രിക് ടണ്‍ ഉരുക്കാണ് 1315 മീറ്റര്‍ നീളമുള്ള പാലത്തിനായി ഉപയോഗിച്ചത്. ഇതില്‍ ആര്‍ച്ചിന് മാത്രം 10,620 മെട്രിക് ടണ്‍ ഉരുക്ക് ഉപയോഗിച്ചു. ആര്‍ച്ചിന് മുകളിലായി പാലത്തിന്റെ തട്ടുകള്‍ നിര്‍മ്മിക്കാനായി 14,504 മെട്രിക് ടണ്‍ ഉരുക്കും ഉപയോഗിച്ചു. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ഏറ്റവും വിഷമകരമായ ദൗത്യമാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്. ഭൂമിശാസ്ത്രപരമായ വെല്ലുവിളികള്‍ക്കൊപ്പം കനത്ത കാലാവസ്ഥാ വ്യതിയാനങ്ങളും റെയില്‍വേയുടെ സാങ്കേതികവിദഗ്ധര്‍ക്ക് വെല്ലുവിളിയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!