Tuesday, January 14, 2025
Google search engine
HomeTravel Newsസന്ദര്‍ശക വിസകളുടെ ഗ്രേസ് പീരിഡ് ഒഴിവാക്കി

സന്ദര്‍ശക വിസകളുടെ ഗ്രേസ് പീരിഡ് ഒഴിവാക്കി

ദുബായില്‍ ഇഷ്യു ചെയ്യുന്ന സന്ദര്‍ശക വിസകളുടെയും ഗ്രേസ് പീരിഡ് ഒഴിവാക്കി. നേരത്തെ നല്‍കിയിരുന്ന 10 ദിവസത്തെ ഗ്രേസ് പിരീഡാണ് ഒഴിവാക്കിയത്. ഇതോടെ, വിസ കാലാവധി കഴിയുന്നതിനു മുന്‍പുതന്നെ രാജ്യം വിട്ടില്ലെങ്കില്‍ പിഴ അടയ്‌ക്കേണ്ടി വരും.
മറ്റ് എമിറേറ്റുകളില്‍ നേരത്തെ തന്നെ സന്ദര്‍ശക വിസകളുടെ ഗ്രേസ് പീരിഡ് എടുത്തുകളഞ്ഞിരുന്നുവെങ്കിലും ദുബായില്‍ ഗ്രേസ് പീരിഡ് അനുവദിച്ചിരുന്നു. ഇനി സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ വിസാ കാലാവധി കഴിയുന്നതിന് മുന്‍പു രാജ്യത്തുനിന്നു പുറത്തുപോകേണ്ടി വരും. അല്ലെങ്കില്‍ അധിക താമസത്തിനു നിയമപ്രകാരമുള്ള പിഴ അടയ്ക്കണം.
ഗ്രേസ് പീരിഡ് നിര്‍ത്തലാക്കിയ വിവരം ട്രാവല്‍ ഏജന്‍സികള്‍ ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്. എന്നാല്‍, അധികൃതര്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ല. കാലാവധി കഴിഞ്ഞ് അധികം തങ്ങുന്ന ഓരോ ദിവസത്തിനും 50 ദിര്‍ഹം വീതം പിഴ അടക്കേണ്ടി വരും. ഒപ്പം എക്‌സിറ്റ് പെര്‍മിറ്റിന് വേണ്ടി 320 ദിര്‍ഹവും നല്‍കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!