ഗൂഡല്ലൂർ: തിരുവനന്തപുരത്ത് നിന്ന് ഊട്ടി, ഗൂഡല്ലൂർ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് പുതിയ സർവീസുകൾ തുടങ്ങുന്നു. നീലഗിരി, മലപ്പുറം,വയനാട് ജില്ലകളിലെ അതിർത്തി മേഖലകളിൽ താമസിക്കുന്ന ജനങ്ങളുടെ യാത്രാ സൗകര്യം പരിഗണിച്ചാണ് പ്രസ്തുത സർവീസ് ആരംഭിക്കാനൊരുങ്ങുന്നത്. ഇതിന്റെ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് കോട്ടയം, വഴിക്കടവ്, ഗൂഡല്ലൂർ വഴി ഊട്ടിയിലേക്ക് സൂപ്പർ ഡീലക്സ് എയർ ബസാണ് സർവീസ് നടത്തുക. വൈകുന്നേരം 6.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റെ ദിവസം രാത്രി ഏഴ് മണിക്ക് ഊട്ടിയിൽ നിന്ന് തിരിക്കുന്നതായിരിക്കും.