വിഴിഞ്ഞം മറൈൻ അക്വേറിയം സന്ദർശകർക്കായി തുറന്നു. അവധിക്കാലം ആഘോഷിക്കുന്ന സ്കൂൾ വിദ്യാർഥികളടക്കമുള്ളവരെ ആകർഷിക്കാൻ പുതിയ അലങ്കാര മത്സ്യ ഇനങ്ങൾ അക്വേറിയത്തിൽ ഉണ്ടെന്ന് അധികൃതർ പറഞ്ഞു. കൂടുതൽ അലങ്കാര മത്സ്യങ്ങൾ ഉടൻ വരും. സ്രാവ് അടക്കമുള്ള പുതിയ മത്സ്യ ഇനങ്ങളെയും പ്രദർശനത്തിനായി ഇവിടെ എത്തിക്കും. ഞായർ ഉൾപ്പെടെ എല്ലാ ദിവസും രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച്വരെയാണ് പ്രവേശന സമയം.