നെല്ലിയാന്പതി: ചുരം റോഡിൽ പതിനാലാം മൈൽ വ്യൂ പോയിന്റിനു സമീപമായി കാട്ടാനകൾ ഇറങ്ങിയതു വിനോദ സഞ്ചാരികളായ യാത്രക്കാർക്കു കൗതുകമായി .
ഇന്നലെ വൈകുന്നേരം 3.30 നു അമ്മയും കുഞ്ഞിന്റെയും വികൃതികളാണ് ശ്രദ്ധയാകർഷിച്ചത്. ചൂടു കൂടിയതോടെ പുറത്തേക്ക് ചെളി വാരിയെറിഞ്ഞു കളിക്കുകയായിരുന്നു ഇരുവരും. പിന്നീട് റോഡിലിറങ്ങിയതോടെ ഗതാഗതം ഒരു മണിക്കൂറോളം മുടങ്ങി.
ഏറെ നേരത്തെ വികൃതികൾക്കു ശേഷം കാട്ടിലേക്കു കയറിപ്പോയി.