ഊട്ടി: ഊട്ടി സസ്യോദ്യാനത്തിൽ 55,000 വിനോദ സഞ്ചാരികളെത്തി. വിഷു, ഈസ്റ്റർ, തമിഴ് പുതുവത്സരം തുടങ്ങിയ അവധി ദിവസങ്ങൾ ആഘോഷിക്കാനാണ് കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികൾ എത്തിയത്. ബോട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ബോട്ട് ഹൗസ് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
ഗതാഗത കുരുക്ക് നിത്യസംഭവമായി മാറിയിരിക്കുകയാണ്. മുതുമല കടുവാ സങ്കേതത്തിലേക്കും ടൂറിസ്റ്റുകളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. അവധി ആഘോഷിക്കാനായി മുതുമല കടുവാ സങ്കേതത്തിലെത്തിയത് 5000 സഞ്ചാരികളാണ്. അടുത്ത മാസം ആദ്യ വാരം മുതൽ ഊട്ടി പ്രസിദ്ധമായ വസന്തോത്സവം നടക്കുകയാണ്. വിപുലമായ ഒരുക്കങ്ങളാണ് മേളകൾക്കായി നടന്നു വരുന്നത്.