വാഴാനി വിനോദസഞ്ചാര കേന്ദ്രത്തിനും നിയോജക മണ്ഡലത്തിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും ഉണർവ് പകരുന്നതിനു വേണ്ടി കെ എസ്ആർടിസിയുടെ പ്രത്യേക സർവീസ് ആരംഭിച്ചു. തൃശൂരിൽ നിന്നും വാഴാനിയിലേക്ക് വിലങ്ങൻ വഴി ഓണം സീസണിൽ പ്രത്യേക ബസ് സർവീസ് നടത്തുകയാണ് കെഎസ്ആർടിസി.
വാഴാനി വിനോദ സഞ്ചാര കേന്ദ്രങ്ങളേയും, മണ്ഡലത്തിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളേയും ബന്ധിപ്പിച്ച് ഓണം സീസണിൽ പ്രത്യേക സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രത്യേക സർവീസ് അനുവദിച്ചത്.
ഈ സർവീസ് തൃശൂരിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുകയും, വാഴാനിയിൽ 2.30ന് എത്തിച്ചേരുകയും ചെയ്യും. ഒരു മണിക്കൂർ 15 മിനിറ്റിന് ശേഷമാണ് വാഴനിയിൽ നിന്ന് തിരിക്കുക. വിനോദ സഞ്ചാരികൾക്ക് വാഴാനി ഡാമും, ഓണം ഫെസ്റ്റ് പരിപാടികളും ആസ്വദിക്കാനുള്ള അവസരം ഒരുക്കുന്ന രീതിയിലാണ് സമയക്രമം ഏർപ്പെടു ത്തിയിട്ടുള്ളത്.
പുലർച്ചേ 5.15 ന് വാഴാനിയിൽ നിന്ന് ആരംഭിക്കുകയും, കരുമത്ര, പുന്നംപറന്പ്, തെക്കുംകര, വടക്കാഞ്ചേരി, കുറാഞ്ചേരി , ആര്യംപാടം, മങ്ങാട്, തലക്കോട്ടുകര, കേച്ചേരി, ചൂണ്ടൽ വഴി ഗുരുവായൂരിൽ എത്തിച്ചേരും വിധം ഒരു പ്രത്യേക സർവീസും ഉണ്ടായിരിക്കുന്നതാണ്.